Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Divya Prashanth

Middle East and Gulf

കു​വൈ​റ്റ് മലയാളി​യും ന​ഴ്സു​മാ​യ ദി​വ്യ പ്ര​ശാ​ന്ത് അന്തരിച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ജാ​ബി​ർ ആ​ശു​പ​ത്രി​യി​ലെ മ​ല​യാ​ളി സ്റ്റാ​ഫ് ന​ഴ്സ് ദി​വ്യ പ്ര​ശാ​ന്ത് (40) നാ​ട്ടി​ൽ അ​ന്ത​രി​ച്ചു. പ​ത്ത​നം​തി​ട്ട ഏ​നാ​ദി​മം​ഗ​ലം ഏ​റ​നാ​ട് സ്വ​ദേ​ശി​നി​യാ​ണ്.

ജാ​ബി​ർ ആ​ശു​പ​ത്രി​യി​ലെ മൈ​ന​ർ ഒ​ടി വി​ഭാ​ഗ​ത്തി​ൽ സ്റ്റാ​ഫ് ന​ഴ്സാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്ന ദി​വ്യ, ക​ഴി​ഞ്ഞ ഏ​ഴ് മാ​സ​മാ​യി അ​സു​ഖ​ബാ​ധി​ത​യാ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പ്ര​ശാ​ന്ത് പ്ര​സാ​ദ് ആ​ണ് ഭ​ർ​ത്താ​വ്. മ​ക​ൻ: ശ്രീ ​ശ​ബ​രി​. പ​ങ്ക​ജാ​ക്ഷ​ൻ പി​ള്ള - ര​മാ​ദേ​വി എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ.

ദി​വ്യ​യു​ടെ വേ​ർ​പാ​ടി​ൽ കു​വൈ​റ്റി​ലെ മ​ല​യാ​ളി സ​മൂ​ഹ​വും ജാ​ബി​ർ ആ​ശു​പ​ത്രി​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up